കാസര്‍കോട്.(www.evisionnews.in)നിയമസഭാ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മീഡിയ ഗൈഡ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരത്തിന് നല്‍കിയാണ് മീഡിയ ഗൈഡ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എം മധുസൂദനന്‍, എം സി എം സി അംഗം പ്രൊഫ. വി ഗോപിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിയമസഭാപൊതുതെരഞ്ഞെടുപ്പിന്റെ സമയ വിവര പട്ടിക, അന്തിമ വോട്ടര്‍ പട്ടിക, ജില്ലയെക്കുറിച്ചും അഞ്ച് മണ്ഡലങ്ങളെക്കുറിച്ചുമുളള വിവരങ്ങള്‍, നിയമസഭാ മണ്ഡലങ്ങളുടെ ചരിത്രം, പ്രധാന ഫോണ്‍ നമ്പരുകള്‍, സ്ഥാനാര്‍ത്ഥികളുടെയും പോളിംഗ് ബൂത്തുകളുടെയും വിവരങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വിവിധ പരിപാടികളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് മീഡിയ ഗൈഡില്‍ ഉള്‍ക്കൊളളിച്ചിട്ടുളളത്.

Post a Comment
0 Comments