Type Here to Get Search Results !

Bottom Ad

സൗഹൃദ കൂട്ടായ്മക്ക്‌ വേദിയൊരുക്കി പ്രഥ മ അംഗടിമൊഗർ പ്രീമിയർ ലീഗിന്‌ സമാപനം


ദുബായ്‌:(www.evisionnews.in) പ്രവാസത്തിലെ ഏകാന്തത മറന്ന് അംഗടിമൊഗറിലേ പഴയ കളിക്കൂട്ടുകാർ ഒത്തുകൂടി . അംഗടിമൊഗർ വെൽഫെയർ കമ്മിറ്റി ജുമൈറ മെഡികെയർ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടത്തിയ പ്രഥ മ അംഗടിമൊഗർ പ്രീമിയർ ലീഗ്‌ ക്രികറ്റ്‌ മാമാങ്കത്തിലൂടെയാണ് അവർ വീണ്ടും ഒത്തൊരുമിച്ചത് . ന്യു ജനറേഷനിൽ സൗഹൃദം സോഷ്യൽ മീഡിയയിൽ ഒതുങ്ങമ്പോൾ ഒരുമിച്ചു കളിച്ചു വളർന്ന സുഹുർത്തുക്കളെ നേരിൽ കാണാനും പങ്കു ചേരാനും യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള അംഗഡിമൊഗർ നിവാസികൾ ഒഴുകി എത്തി.
സയീദ്‌ അംഗഡിമൊഗർ ന്റെ ഉടമസ്തതയിൽ ഉള്ള കെ.എച്ച്‌ കലീൽ നയിച്ച മിറാകിൾ ഇലവൻസ്‌ നാട്ടക്കൽ ചാമ്പ്യന്മാരായപ്പോൾ അൻസാർ ബീ.കെ യുടെ ഉടമസ്തതയിൽ ഉള്ള കുഞ്ഞി ഷേരൂൾ നയിച്ച ബാൾ ബ്രേക്കേർസ്സ്‌ റണ്ണേർസ്സ്‌ അപ്പും ആയി. ലീഗിലെ മികച്ച അച്ചടക്കമുള്ള ടീം ആയി എൻ.എ ബക്കർ ന്റെ ടീം കിംഗ്‌സ്‌ ഇലവൻ കത്തീബ്‌ നഗർ-നെ തെരഞ്ഞെടുത്തു.
ലീഗിലെ മികച്ച കളിക്കാരനായി കലീൽ കെ.എച്ച്‌ നെയും ബാറ്റ്സ്മാൻ ആയി കാദർ നാട്ടക്കൽ നെയും ബോളർ ആയി ഷഫീക്‌ ആമനാ യെയും ഓൾറൗണ്ടർ ആയി കുഞ്ഞി ഷേരൂൾ നെയും വിക്കറ്റ്‌ കീപ്പർ ആയി സിദ്ദീഖ്‌ പുഴക്കരനെയും തെരൻഞ്ഞെടുത്തു.
.വിജയികൾക്ക് മുസ്തഫാ ഉറുമി സിദ്ദീഖ്‌ കൊള്ളമടുക്കം എന്നിവർ ചേർന്ന് ട്രോഫി വിതരണം ചൈയ്തു. എൻ.എ ബക്കർ, അബ്ബാസ്‌ കൊട്ടൂടൽ, അബ്ദുൽ റഹ്മാൻ കരിങ്കൽ, ജാഫർ സാദിഖ്‌, ആസിഫ്‌ പാറ, റഷീദ്‌ നഗർ, ഷഫീഖ്‌ പാറ, ജമാൽ മൊളാരിക, സി.കെ ആഷിഫ്‌, അസർ കലാനഗർ തുടങ്ങിയവർ നേതൃത്വം നൽകി
Tags

Post a Comment

0 Comments

Top Post Ad

Below Post Ad