Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ താരാഭായ് വധം: 30 കൊല്ലമായി ഒളിവില്‍ പോയ പ്രതിയെ കണ്ടത്താനായില്ല


കാഞ്ഞങ്ങാട്: (www.evisionnews.in) ലൈംഗീകബന്ധത്തിന് വിസമ്മതിച്ച ബന്ധുവായ വീട്ടമ്മയെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി ജഡം ചാക്കില്‍ കെട്ടി വീടിന്റെ മച്ചിന്‍മുകളില്‍ കയറ്റിയിട്ട് രക്ഷപ്പെട്ട പ്രതി 30 കൊല്ലമായിട്ടും ഒളിവിലെന്ന് പോലീസ്. കാഞ്ഞങ്ങാട് ദേവന്‍ റോഡിനടുത്ത് മേലാങ്കോട്ടെ താരാഭായ് (35) കൊല ചെയ്യപ്പെട്ടത് 1986 മെയ് 22 നാണ്. ബന്ധുവായ കര്‍ണ്ണാടക കാട്ടിപ്പള്ളത്തെ എങ്കപ്പ ഷെട്ടിയാറുടെ മകന്‍ കെ.ഉമേശനാണ് താരാഭായിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

ഇടക്കിടെ താരാഭായിയുടെ വീട്ടിലെത്താറുള്ള ബന്ധു ഉമേശന്‍ താരാഭയിയെ പലതവണ ലൈംഗീകബന്ധത്തിന് പ്രേരിപ്പിച്ചു. അപ്പോഴെല്ലാം ഉമേശന്റെ ആഗ്രഹത്തിന് താരാഭായ് വഴങ്ങാതെ ഒഴിഞ്ഞുമാറി . 1986 മെയ് 22 ന് ബാത്ത്റൂമില്‍ നിന്നും കുളി കഴിഞ്ഞിറങ്ങിയ താരാഭായിയെ ഉമേശന്‍ ബലമായി പിടിച്ച് കീഴടക്കി. താരാഭായ് നിലവിളിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് തന്നെ ഉമേശന്‍ കഴുത്തില്‍ ചൂടിക്കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 
കുടുംബവീട്ടില്‍ മറ്റ് സഹോദരങ്ങളോടും മകള്‍ ചാന്ദിനിയോടുമൊപ്പമാണ് താരാഭായ് താമസിച്ചിരുന്നത്. എല്ലാവരും വീട്ടില്‍ നിന്നും പുറത്തുപോയ തക്കംനോക്കിയാണ് താരാഭായിയെ ഉമേശന്‍ കീഴ്പ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി മച്ചുമ്പുറത്ത് കയറ്റി വെച്ചു. ഇതിനിടയില്‍ വീട്ടിലെത്തിയ സഹോദരന്‍ താരാഭായിയെ അന്വേഷിച്ചു. എന്നാല്‍ അവര്‍ ടൗണില്‍ പോയിരിക്കുകയാണെന്നായിരുന്നു ഉമേശന്റെ മറുപടി. വൈകാതെ വീടുവിട്ട ഉമേശനെ പിന്നീട് ആരും കണ്ടില്ല. ഏറെ വൈകിയിട്ടും തിരിച്ചെത്താതിരുന്ന താരാഭായിയെ ബന്ധുക്കള്‍ പരിസരത്തെ വീടുകളിലും ടൗണിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. അന്ന് ഏറെ വൈകിയാണ് മച്ചിന്‍പുറത്ത് ചാക്കുകെട്ട് കണ്ടെത്തിയത്. 

കര്‍ണ്ണാടകയില്‍ ഉമേശന്റെ സ്വന്തം വീട്ടിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയ ഹൊസ്ദുര്‍ഗ് സി.ഐ പൊന്നന്‍ഭാസ്‌ക്കരന്‍ പ്രതിയുടെ പേര് രേഖപ്പെടുത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോടതി പലതവണ വാറണ്ട് അയച്ചു. പക്ഷേ പ്രതിയെ കണ്ടെത്താനും ഹാജരാക്കാനും പോലീസിന് കഴിഞ്ഞില്ല. കോടതിയില്‍ ലോങ് പെന്റിംഗ് കേസുകളുടെ പട്ടികയിലുള്ള താരാഭായ് വധക്കേസില്‍ ഉമേശന്റെ പേരില്‍ അടുത്തകാലത്തും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എല്ലാ വാറണ്ടുകളും പോലീസ് മടക്കും.

മാതാവ് താരാഭായ് മരണപ്പെടുമ്പോള്‍ മകള്‍ ചാന്ദിനിക്ക് 10 വയസായിരുന്നു പ്രായം. പ്രതി ഉമേശന്റെ പ്രായം 27 വയസായിരുന്നു. ഇപ്പോള്‍ 57 കാരനായ ഉമേശന്റെ രൂപവും ഭാവവും ആകെ മാറിയിട്ടുണ്ടാകും. ബന്ധുക്കള്‍ പോലും നേരിട്ടുകണ്ടാല്‍ ഉമേശനെ തിരിച്ചറിയണമെന്നില്ല.

keywords: tharabhai-murder-case-accused-absconded

Post a Comment

0 Comments

Top Post Ad

Below Post Ad