മധ്യപ്രദേശ്: (www.evisionnews.in) പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍ മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. പരാജയപ്പെട്ട മറ്റൊരു കുട്ടിയെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഭോപ്പാലില്‍ നിന്നുള്ള രണ്ട് പേരും സാഗര്‍, സഡ്‌ന, രേവ എന്നിവിടങ്ങളിലുള്ള മൂന്ന് പേരുമാണ് ജീവനൊടുക്കിയത്. ഭോപ്പാലിലെ ശഹ്ജഹാനാബാദ് സ്വദേശിയായ പൂജാ സാദെ എന്ന 16കാരി മാതാപിതാക്കള്‍ പുറത്ത് പോയ സമയം വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷാ ഫലം വന്ന ശേഷം പെണ്‍കുട്ടി ആരോടും സംസാരിച്ചിരുന്നില്ലെന്നും സ്ഥലത്ത്‌നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അറയിച്ചു. പരീക്ഷയില്‍ പരാജയപ്പെട്ടതിനാല്‍ ഏറെ വിഷമം അനുഭവിച്ചിരുന്നതായി കുട്ടിയുടെ പിതാവും പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
keywords: 10-class-failed-suicide
Post a Comment
0 Comments