Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടക്കത്തിനെതിരെ രോഷമിരമ്പി; മുസ്ലിംലീഗ് കെ എസ് ഇ ബി ഉപരോധിച്ചു


കാസര്‍കോട്: (www.evisionnews.in) നഗര പരിധിയില്‍ ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന വൈദ്യുതി വിതരണം പുനസ്ഥാപിക്കാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ കെ എസ് ഇ ബി അധികൃതരുടെ ജനവിരുദ്ധ നടപടിക്കെതിരെ പുലിക്കുന്നിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം.കെ നാരായണന്റെ ഓഫീസിന് മുന്നില്‍ മുസ്ലിംലീഗ് വന്‍ പ്രതിഷേധമുയര്‍ത്തി. 

എന്‍ എ നെല്ലിക്കുന്നിന്റെ നേതൃത്വത്തിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസില്‍ പ്രവര്‍ത്തനം ഉപരോധിച്ച് സ്തംഭിപ്പിച്ചു. ബുധനാഴ്ച രാവിലെ 10.45ന് ആരംഭിച്ച ഉപരോധം തുടരുകയാണ്. മുസ്ലിംലീഗ് നേതാക്കളായ ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, നേതാക്കളായ എ എം കടവത്ത്, ഖാദര്‍ ബങ്കര, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍, ഹാരിസ് ചൂരി, ടി എം ഇഖ്ബാല്‍, ഹാരിസ് പട്‌ള, ഹമീദ് ബെദിര, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, മുന്‍സിപ്പല്‍ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മന്‍മാരായ നൈമുന്നിസ, കെ എം അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


keywords: lack-of-electricity-in-kasaragod-kseb-siege

Post a Comment

0 Comments

Top Post Ad

Below Post Ad