സുള്ള്യ: (www.evisionnews.in) മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്ത് അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. സുള്ള്യയിലെ അജ്ജാവര ഗ്രാമത്തിലാണ് സംഭവം. അജ്ജാവര സ്വദേശിനിയും സുള്ള്യയിലെ സ്വകാര്യ സ്‌കൂളിലെ ഇലക്ട്രീഷ്യനുമായ രവിരാജിന്റെ ഭാര്യ കുസുമാവതി(40)യാണ് ഈ ക്രൂരകൃത്യം ചെയ്ത് നാടിനെ നടുക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം.
മക്കളായ ലിഖിത(നാല്), രക്ഷിത(മൂന്ന്), സുജന്‍(രണ്ട്) എന്നിവരാണ് അമ്മയ്‌ക്കൊപ്പം മരിച്ചത്. ലിഖിത സുള്ള്യ റോട്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ലിഖിതയെയും രക്ഷിതയെയും ആദ്യം പുഴയിലെറിഞ്ഞ ശേഷം കൈകുഞ്ഞായ സുജനെയുമെടുത്ത് കുസുമാവതി പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ രംഗം കണ്ട ഒരാളാണ് വിവരം പോലീസിനെ അറിയിച്ചത്. പ്രദേശികള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നട്ത്തിയെങ്കിലും വിജയം കണ്ടില്ല. അജ്ജാവരയിലെ കുസുമാവതിയുടെ വീടിനുസമീപത്താണ് ദുരന്തം നടന്ന പയസ്വിനിപുഴ.
keyword: sulliya-payaswini-river-mother-suicide-with-three-kids

Post a Comment
0 Comments