മഞ്ചേശ്വരം: (www.evisionnews.in) ഓമ്നി വാനില്‍ കര്‍ണാടക എസ്.ആര്‍.ടി.സി ബസിടിച്ച് കൂട്ടിയിടിച്ച് വാന്‍ യാത്രക്കാരനായ ഉപ്പള സ്വദേശി മരിച്ചു. മകന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഉപ്പള ഹിദായത്ത് ബസാറിലെ കെ. അബ്ദുല്‍ അസീസാ(60)ണ് മരിച്ചത്. മകന്‍ ഇമ്രാനെ(27) ഗുരുതരമായ പരിക്കുകളോടെയും വാനിലുണ്ടായിരുന്ന ഉപ്പളയിലെ ഹമീദ് (55), മുഹമ്മദ് റഫീഖ്(40), ഉവൈസ് എന്നിവരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ മഞ്ചേശ്വരം പൊസോട്ടാണ് അപകടമുണ്ടായത്. മംഗലാപുരത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അസീസും സംഘവും സഞ്ചരിച്ച ഓമ്നി വാന്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ബസിനോട് ചേര്‍ന്ന് കുടുങ്ങിക്കിടന്ന ഓമ്നി വാന്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപ്പോഴേക്കും അസീസ് മരിച്ചിരുന്നു. ഭാര്യ: സുബൈദ. മറ്റുമക്കള്‍: നസാന്‍, റൈഹാന്‍.
keyword: posot-van-ksrtc-bus-collision-one-death

Post a Comment
0 Comments