Type Here to Get Search Results !

Bottom Ad

വയലാംകുഴിയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം


ചട്ടഞ്ചാല്‍: (www.evisionnews.in)  കോളിയടുക്കത്തിന് സമീപം വയലാംകുഴിയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. ചൊവ്വാഴ്ച രാത്രി 8 മണിയോടെ മുഖം മറച്ച് മൂന്ന് ബൈക്കുകളിലെത്തിയവര്‍ സി പി എമ്മിന്റെ വിശ്രമകേന്ദ്രം തീ വെക്കുകയും  സി പി എം പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്കും ബി ജെ പി ബൂത്ത് ഓഫീസിനും നേരെ ആക്രമണമുണ്ടായി. പോലിസ് എത്തിയാണ് ആക്രമികളെ നീക്കിയത്. വയലാംകുഴിയില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റ സി പി എം-ബി ജെ പി പ്രവര്‍ത്തകരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


keyword-koliyadkam-cpm-bjp-attack

Post a Comment

0 Comments

Top Post Ad

Below Post Ad