കൊച്ചി : (www.evisionnews.in) സോളാര്‍തട്ടിപ്പ് കേസിലെ വാദിയും ക്വാറി ഉടമയുമായ ശ്രീധരന്‍നായര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയെ സെക്രട്ടറിയേറ്റിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരില്‍ കണ്ടതിന്റെ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷന് കൈമാറിയതായി സരിത എസ് നായര്‍.
വെള്ളിയാഴ്ച സോളാര്‍ കമ്മീഷന് മുന്‍പാകെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പെന്‍ഡ്രൈവുകളും കൈമാറിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത. കൂടിക്കാഴ്ചയുടെ ഓഡിയോ വ്യക്തമല്ല. മറ്റൊരു അവസരത്തില്‍ മുഖ്യമന്ത്രിയോട് സംസാരിക്കുന്ന ചിത്രങ്ങളും കമ്മീഷന് കൈമാറിയിട്ടുണ്ട്. താന്‍ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന മന്ത്രിമാരടക്കമുള്ള നാലുപേരുമായുള്ള അശ്‌ളീല ദൃശ്യങ്ങളും കമ്മീഷന് കൈമാറിയിട്ടുണ്ട്. സരിതയോടൊപ്പം ശ്രീധരന്‍നായരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനുള്ള മറുപടിയാണ് താന്‍ സമര്‍പ്പിച്ച വീഡിയോയെന്നും സരിത പറഞ്ഞു.
കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറാണ്. എന്നാല്‍ ഇതിന് കമ്മീഷന്റെ അനുവാദം ആവശ്യമാണ്. അത് നാളെ ഉച്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ അതിന് ശേഷം കേസുമായി ബന്ധപെട്ട ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും സരിത പറഞ്ഞു. ക്‌ളിഫ് ഹൌസിലെയും ഗവണ്‍മെന്റിന്റെ റസ്റ്റ് ഹൌസിലെയും എ പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൌസിലേയും ദൃശ്യങ്ങളാണ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയും ശ്രീധരന്‍നായരേയും കൂടാതെ ജോപ്പനും സന്ദര്‍ശന സമയത്ത് ഉണ്ടായിരുന്നു. സെല്‍വരാജ് എംഎല്‍എയേയും മറ്റൊരാളേയും യാത്രയാക്കിയ മുഖ്യമന്ത്രി ലക്ഷമീ എന്നീ വിളിച്ച് താനുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ താന്‍ സമര്‍പ്പിച്ച വീഡിയോയിലും പെന്‍ഡ്രൈവിലുമുണ്ടെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
keyword- saritha--oomen
Post a Comment
0 Comments