ന്യുഡല്‍ഹി: (www.evisionnews.in) തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, മംഗളൂരു ഉള്‍പ്പടെ 26 വിമാനത്താവളങ്ങളില്‍ സെല്‍ഫ് ചെക്ക്ഇന്‍ സൗകര്യം എയര്‍ഇന്ത്യ ഏര്‍പ്പെടുത്തി. മേയ് ഒന്നു മുതല്‍ ഈ സൗകര്യം നിലവില്‍ വന്നു കഴിഞ്ഞു. യാത്രക്കാരന് വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ട സമയം കുറയ്ക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ചെക്ക്ഇന്‍ ചെയ്യാന്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യം തുടര്‍ന്നുണ്ടാകില്ല. ബാഗേജ് വരുന്നതും കാത്ത് ബാഗേജ് കൗണ്ടര്‍ തിരഞ്ഞ് പോകുകയും വേണ്ട. കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സെല്‍ഫ് ചെക്ക്ഇന്‍ ചെയ്യാം. കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് എന്ന പേരിലും ഈ സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്‌കുകള്‍ അറിയപ്പെടും.
സെല്‍ഫ് ചെക്ക് ഇന്‍ സൗകര്യം വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ വിമാനക്കമ്പനിയാണ് എയര്‍ഇന്ത്യ. ക്യൂ ഒഴിവാക്കാം, സേവന പരിധി വിപുലീകരിക്കുക തുടങ്ങിയവയും ഈ മള്‍ട്ടിപ്പിള്‍ കിയോസ്‌കുകള്‍ ഉപകാരപ്പെടും. ചെക്ക് ഇന്‍ വേഗത്തിലാകുകയും ചെയ്യും. മുംബൈ വിമാനത്താവളത്തില്‍ ഇതിനായി രണ്ട് കിയോസ്‌കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ബാഗേജുകളുടെ ഭാരം സിസ്റ്റത്തില്‍ സ്വയം അപ്‌ഡേറ്റ് ചെയ്യപ്പെടും. അങ്ങനെ ബാഗേജ് കൗണ്ടറില്‍ ഭാരം ചെക്ക് ചെയ്യാതെ തന്നെ വിമാനത്തിലേക്ക് ലോഡ് ചെയ്യുന്നതിനു അനുമതി ലഭിക്കുകയും ചെയ്യും. ഓഫ്‌ലൈന്‍ കൗണ്ടറുകള്‍ക്ക് പുറമേയാണ് കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഔറംഗാബാദ്, ബാംഗളൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, ജാംനഗര്‍, ജോധ്പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, നാഗ്പൂര്‍, ന്യൂഡെല്‍ഹി, മുംബൈ, മാംഗളൂര്‍, റായ്പൂര്‍, രാജ്‌കോട്ട്, ഉദയ്പൂര്‍, വിശാഖപട്ടണം, വാരണാസി തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
keyword-airindia-
Post a Comment
0 Comments