മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരത്ത് അറവുമാടുകളെ കയറ്റിയ വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച് അപായപ്പെടുത്താന്‍ നടത്തിയ സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു. മച്ചമ്പാടി സ്വദേശി മുഹമ്മദ് ജാബിറി (24)നാണ് മര്‍ദ്ദനമേറ്റത്. പത്തോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രുക്കേറ്റ ജാബിറിനെ കുമ്പള ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനം അക്രമിസംഘം തകര്‍ത്തു. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെ പൈവളിഗെയില്‍ നിന്നും മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്ന വാഹനത്തിനുനേരെയാണ് മിയാപദവ് ബെജ്ജയിലാണ് ആക്രമണം ഉണ്ടായത്. കണ്ടാലറിയാവുന്ന പത്തോാളം പേര്‍ക്കെതിരായാണ് കേസ്.
Post a Comment
0 Comments