Type Here to Get Search Results !

Bottom Ad

ഇ.ചന്ദ്രശേഖരനടക്കം സി.പി.ഐക്ക് നാല് പുതുമുഖ മന്ത്രിമാര്‍



തിരുവനന്തപുരം: (www.evsionnews.in) പിണറായി വിജയന്‍ മന്ത്രി സഭയില്‍ സി.പി.ഐക്ക് നാല് പുതുമുഖ മന്ത്രിമാര്‍. നാലംഗ മന്ത്രിപ്പട്ടികയ്ക്ക് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തിങ്കളാഴ്ച അംഗീകാരം നല്‍കി. മുതിര്‍ന്ന നേതാവും കാഞ്ഞങ്ങാട് എം.എല്‍.എ യുമായ ഇ.ചന്ദ്രശേഖരന്‍, വി.എസ് സുനില്‍ കുമാര്‍, പി.തിലോത്തമന്‍, കെ.രാജു, എന്നിവരാണ് മന്ത്രിമാര്‍. വി.ശശി ഡെ. സ്പീകറാവും. മുന്‍ മന്ത്രിമാരായ സി.ദിവാകരനും, മുല്ലക്കര രത്‌നാകരനും ഇക്കുറി ഒഴിവാക്കപ്പെട്ടു. ഇതേ ചൊല്ലി സംസ്ഥാന നേതൃയോഗത്തില്‍ വന്‍പ്രതിസന്ധി രൂപപെട്ടിരുന്നു. കാസര്‍കോട് ചെമ്മനാട് പെരുമ്പള സ്വദേശിയാണ് ഇ.ചന്ദ്രശേഖരന്‍. രണ്ടാം തവണയാണ് കാഞ്ഞങ്ങാട് നിന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കൂടിയായിരിക്കും ഇദ്ദേഹം. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗമായിരുന്നു.


keyword-cpi-ministrs-published
Tags

Post a Comment

0 Comments

Top Post Ad

Below Post Ad