കാസര്‍കോട്: (www.evisionnews.in) ലഹരി വര്‍ജിക്കൂ, ജീവന്‍ രക്ഷിക്കൂ'എന്ന പ്രമേയത്തില്‍ ലഹരി വിരുദ്ധ ത്രൈമാസ കാമ്പയിനുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി മെയ് മുതല്‍ ജൂലൈ വരെ കാമ്പയിന്‍ നടത്തും. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി,ഓപ്പണ്‍ ഫോറം, ലഘുലേഘ വിതരണം, ബഹുജന സദസ്സ്,ലഹരി വിരുദ്ധ പ്രതിജ്ഞ,മെസ്സേജ് ഡേ,ഷോര്‍ട്ട് മെസ്സേജ്,ബാനര്‍ ഹോസ്റ്റിങ്ങ്,തുടങ്ങിയ വിവിധഇനം പരിപാടികള്‍ ശാഖാ, ക്ലസ്റ്റര്‍,മേഖല,ജില്ല തലങ്ങളില്‍ നടത്തും ഇത് സംബന്ധമായ മേഖലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉല്‍ഘാടനം ചെയ്തു ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷ വഹിച്ചു ശമീര്‍ ഹൈത്തമി തൃക്കരിപ്പൂര്‍,എം താജുദ്ധീന്‍ വെള്ളാപ്പ്,പി.എച്ച് അസ്ഹരി ആദൂര്‍,ഇര്‍ഷാദ് ഹുദവി ബെദിര,അബ്ദുല്‍ മജീദ് നിസാമി നീലേശ്വരം, മുഹമ്മദ് ഹനീഫ് മൗലവി ഉളിയത്തടുക്ക,ഇബ്‌റാഹിം അസ്ഹരി പള്ളങ്കോട്‌സംബന്ധിച്ചു.
ലഹരിക്കെതിരെ ത്രൈമാസ ക്യാമ്പൈയിനുമായി എസ്.കെ എസ് എസ് എഫ്,
12:30:00
0
Tags
Post a Comment
0 Comments