Type Here to Get Search Results !

Bottom Ad

14 ലിറ്റര്‍ വിദേശ മദ്യവുമായി പിടിയില്‍


ചെറുപുഴ: (www.evisionnews.in) 14 ലിറ്റര്‍ വിദേശ മദ്യവുമായി പ്രാപ്പോയില്‍ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. 
റെഡ് അലേര്‍ട്ടിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ മദ്യം പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദേശ മദ്യവും ചാരായവും കടത്തുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. വിദേശ മദ്യവുമായി കെ.എല്‍.59 സി 8327 നമ്പര്‍ ഓട്ടോ റിക്ഷയില്‍ എത്തിയ പ്രാപ്പൊയില്‍ സ്വദേശി ടി.അനീഷിനെ ആലക്കോട് തേര്‍ത്തല്ലി റോഡില്‍ വെച്ച് ചെറുപുഴ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വന്‍ തോതില്‍ വാങ്ങിക്കുന്ന മദ്യം ഗ്രാമ പ്രദേശങ്ങളില്‍ അമിത തുക ഈടാക്കി വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ട ആളാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്‌സൈസ് സംഘത്തിന്റെ തീരുമാനം.
എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പ്രദീപ്, അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.വി.വാസുദേവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ആര്‍. രാജേഷ്, പി. ആര്‍.സജീവ്, കെ.ജി.മുരളീദാസ്, ടി.വി.മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

0 Comments

Top Post Ad

Below Post Ad