നീലേശ്വരം: (www.evisionnews.in) സ്ത്രീധനപീഡനക്കേസില്‍ ഭര്‍ത്താവിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
പള്ളിക്കര ശ്രീനിലയത്തിലെ പ്രദീപ്കുമാറിന്റെ മകള്‍ അഞ്ജലികുമാരി (25)യുടെ പരാതിയില്‍ കാട്ടിപ്പൊയിലിലെ അഖിലിന്റെ പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ആയുര്‍വേദ നഴ്‌സായ അഞ്ജലി രണ്ടു വര്‍ഷം മുമ്പാണ് അഖിലുമായി സ്‌നേഹത്തിലായതിനെ തുടര്‍ന്ന് വിവാഹിതരായത്. അഖിലിന്റെ വീട്ടുകാര്‍ എതിരായിരുന്നു.
വിവാഹ സമയത്ത് 30 പവന്‍ സ്വര്‍ണ്ണവും എട്ടുലക്ഷം രൂപയും നല്‍കിയിരുന്നു. പണിയില്ലാതെ നടന്ന അഖിലിന് ഒരു ഓട്ടോറിക്ഷയും വാങ്ങികൊടുത്തിരുന്നുവത്രെ. എന്നാല്‍ വിവാഹശേഷം മറ്റു സ്ത്രീകള്‍ക്കൊപ്പം ചുറ്റിക്കറങ്ങിയും മറ്റും അഞ്ജലിയുടെ സ്വര്‍ണ്ണവും പണവുമെല്ലാം ധൂര്‍ത്തടിച്ച് തീര്‍ക്കുകയും ഓട്ടോറിക്ഷയുടെ വായ്പ ഗഡു അടക്കാതെയും ഇത് ചോദ്യം ചെയ്യുമ്പോള്‍ ശാരീരിക പീഡനമേല്‍പ്പിക്കുകയും ചെയ്തുവരികയാണത്രെ. ഏറ്റവും ഒടുവില്‍ ഭാര്യയെ വിട്ട് അഖില്‍ പതിനേഴുകാരിയോടൊപ്പം താമസം തുടങ്ങിയതോടെയാണ് പരാതിയുമായി അജ്ഞലി പോലീസിലെത്തിയത്.
Post a Comment
0 Comments