Type Here to Get Search Results !

Bottom Ad

കെ.സുധാകരന്‍ പള്ളിക്കര പഞ്ചായത്തില്‍ പര്യാടനം നടത്തി.


പള്ളിക്കര: (www.evisionnews.in) ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ പള്ളിക്കര പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പര്യാടനം നടത്തി. രാവിലെ സെന്റ് മേരീസ് ചര്‍ച്ചിലെത്തി വോട്ടര്‍മാരെ കണ്ടു. സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്നു യാദവ സമുദായത്തിന്റെ പ്രധാന കഴകമായ അരവത്ത് പൂബാണ ക്ഷേത്രം സന്ദര്‍ശിച്ചു. പനയാലില്‍ പുനപ്രതിഷ്ഠ നടക്കുന്ന ക്ഷേത്രവും സന്ദര്‍ശിച്ചു. കലസാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വ്യക്തികളെ സന്ദര്‍ശിച്ചു, രോഗികളെയും അപകടത്തില്‍പ്പെട്ടു ചികിത്സയില്‍ കഴിയുന്നവരെയും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. മുസ്ലീം ലീഗ് ജില്ല സെക്രട്ടറി കെ.ഇ.എ ബക്കര്‍, നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാര്‍ എം.എച്ച് മുഹമ്മദ് കുഞ്ഞി. പഞ്ചായത്ത് യു.ഡി.എഫ് കണ്‍ വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, എം.പി.എം ഷാഫി, രാജേഷ് പള്ളിക്കര, സിദ്ദീഖ്, ഹാരിസ് തൊട്ടി, മാധവ ബേക്കല്‍, ഹനീഫ കുന്നില്‍, ഷാഫി മുങ്ങല്‍, പി.പി ബഷീര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad