Type Here to Get Search Results !

Bottom Ad

ഡോ.അമീന്‍ മുള്ളേരിയയില്‍ തലശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ചു


മുള്ളേരിയ: (www.evisionnews.in) കാസര്‍കോട് മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഡോ.എ.എ അമീന്‍ ഞായറാഴ്ച്ച മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ആരാധനാലയങ്ങിളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ വ്യാകുലമാതാ പള്ളിയിലും തുടര്‍ന്ന് നാരമ്പാടി ചര്‍ച്ചിലും പിലാങ്കട്ട അറബിക് കോളേജിലും സന്ദര്‍ശനം നടത്തി. മുള്ളേരിയ ചര്‍ച്ചില്‍ തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞെരളക്കാടിനെ കണ്ട് ആശീര്‍വാദം തേടി. തുടര്‍ന്ന് പ്രദേശത്തെ പ്രമുഖ വ്യക്തികളേയും പൗര പ്രമുഖരെയും സന്ദര്‍ശിച്ചു. കുടുംബ യോഗങ്ങളിലും സംബന്ധിച്ചു. സിപിഎം മണ്ഡലം കമ്മിറ്റി സെക്രട്ടറി സിജി മാത്യു,കെ.രവീന്ദ്രന്‍, ആദൂര്‍ ലോക്കല്‍ സെക്രട്ടറി നാസര്‍,സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ സെക്രട്ടറി കെ.ജെ ജിമ്മി, സുബൈര്‍ പടുപ്പ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
തിങ്കളാഴ്ച സ്ഥാനാര്‍ത്ഥിയുടെ മൂന്നാംഘട്ട മണ്ഡല പര്യടനം കാറഡുക്ക പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. രാവിലെ മിഞ്ചിപദവില്‍ നിന്ന് തുടങ്ങി അടുക്കത്ത് സമാപിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad