മുള്ളേരിയ: (www.evisionnews.in) അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷിക വിളകള്‍ തകര്‍ത്തെറിയുന്നത് കണ്ട് മനസ് മരവിച്ച കര്‍ഷകരാണ് മലയോരമേഖലയില്‍. ഞായറാഴ്ച പുലര്‍ച്ചെ പാണൂര്‍ കുളത്തിങ്കാല്‍ ഇ.രാഘവന്‍നായരുടെ കൃഷി വ്യാപകമായി നശിപ്പിച്ചു. മൂന്ന് ദിവസമായി രണ്ട് കുട്ടിയാനകളടക്കം ആറ് ആനകള്‍ ഈ മേഖലയില്‍. മാധവന്‍ നായര്‍, കൃഷ്ണന്‍ നായര്‍ എിവരുടെ കൃഷിയും നശിപ്പിച്ചിരുന്നു. ആനകള്‍ കൃഷിയിടത്തിലിറങ്ങാതിരിക്കാന്‍ രാത്രി ഒരു മണിവരെ വനം വന്യജീവി വകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ച് കാവലിരുന്നു. പുലര്‍ച്ചെ ആനകൂട്ടം കൃഷിയിടത്തിലിറങ്ങി. കര്‍ഷകര്‍ തീയിട്ടും പടക്കം പൊട്ടിച്ചും അകറ്റാന്‍ നോക്കിയെങ്കിലും നടന്നില്ല. ആനയുടെ അക്രമത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. അമ്പത് പിന്നിട്ട കര്‍ഷകരാണ് പലരും. പകലന്തിയോളം അധ്വാനിച്ച് വിശ്രിമിക്കാന്‍ ആവാതെ രാത്രി ആനെയ ഓടിക്കാന്‍ കൃഷിയിടത്ത് കാവലിരിക്കേണ്ടി വരുന്ന ഗതികേട്. പലര്‍ക്കും ഉറക്കമില്ലാത്ത ദിവസങ്ങളാക്കി മാറ്റി
പാണൂര്‍ കുളത്തിങ്കാല്‍, കൊട്ടംകുഴി, പാണ്ടി, അഡൂര്‍, മുളിയാര്‍, കാനത്തൂര്‍ എന്നീ മേഖലകളിലെ നൂറുകണക്കിന് ഏക്കര്‍ കൃഷിയാണ് ആന നശിപ്പിച്ചത്. കുരങ്ങ്, പന്നി, കാട്ടുപോത്ത് എിവയുടെ ശല്യവും രൂക്ഷമാണ്. വനം വന്യജീവി വകുപ്പിന് ആവശ്യമായ സംവിധാനങ്ങളില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ജീവന്‍ പണയം വച്ചാണ് നാമമാത്രമായ ജീവനക്കാര്‍ ആനകളെ ഓടിക്കുന്നത്. പലപ്പോഴും ആനായാക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക സേന മാത്രമാണുള്ളത്. ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ ശല്യമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. ഒരോ ജില്ലയ്ക്കും പ്രത്യേകം ആര്‍.ആര്‍.ടിയെ നിയമിക്കണമെന്ന ആവശ്യവും അവഗണിക്കുകയാണ്. കഷ്ടപ്പെട്ട് കൃഷിയിറക്കിയാലും വിളവെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സമാധാനത്തോടെ വീട്ടില്‍ കഴിയാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
കര്‍ണാടക വനത്തിന്റെ തുടര്‍ച്ചയായ അഡൂര്‍, പാണ്ടി വനമേഖലയുടെ അതിരുകളില്‍ പെട്ടതാണ് ദേലംപാടി, കാറഡുക്ക, ബേഡടുക്ക, കുറ്റിക്കോല്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്തുകള്‍. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, അരമനടുക്കം, ചേറ്റോണി, പാണൂര്‍ കുളത്തിങ്കാല്‍, മുളിയാര്‍ പഞ്ചായത്തിലെ നെയ്യംകയം, കാനത്തൂര്‍. ദേലംപാടി പഞ്ചായത്തിലെ ബളവന്തടുക്ക, പള്ളഞ്ചി,അഡൂര്‍, പാണ്ടി, കടുവന, മയ്യള തുടങ്ങിയ മേഖലയിലെ കൃഷിയിടങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായത്.
Post a Comment
0 Comments