Type Here to Get Search Results !

Bottom Ad

നാസര്‍ ഹസന്‍ അന്‍വറിന് നാടിന്റെ യാത്രാമൊഴി


കാസര്‍കോട്: (www.evisionnews.in) ശനിയാഴ്ച്ച അന്തരിച്ച കേബിള്‍ ഓപ്പറേറ്റേര്‍സ് സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസന്‍ അന്‍വറിന് ആയിരങ്ങള്‍ അന്ത്യ പ്രണാമമര്‍പ്പിച്ച് യാത്രാമൊഴി ചൊല്ലി. മംഗുളൂരുവിലെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്നലെ വൈകിട്ട് പുലിക്കുന്നിലെ സ്വവസതിയിലെത്തിച്ച അന്‍വറിന്റെ ഭൗതിക ശരീരം അവസാനമായി ഒരു വട്ടം കൂട്ടി കാണാന്‍ ആയിരങ്ങളാണ് ഞായറാഴ്ച്ച രാവിലെ 10 മണി വരെ വീട്ടിലെത്തിയത്. സംസ്ഥാനത്തുടനീളമുള്ള കേബിള്‍ ഓപ്പറേറ്റര്‍മാരും ഇതിന്റെ പ്രവര്‍ത്തകരും അന്‍വറിനെ അവസാനമായി കാണാനെത്തിയിരുന്നു. നിറകണ്ണുകളോടെയാണ് സി.ഒ.എ പ്രവര്‍ത്തകര്‍ അന്‍വറിന്റെ മൃതദേഹത്തില്‍ പുഷ്പ ചക്രങ്ങള്‍ അര്‍പ്പിച്ച് തൊഴുകൈയോടെ നിന്നത് സ്ത്രീകള്‍ അടക്കമുള്ള ബന്ധുമിത്രാദികളും അന്‍വറിനെ അവസാനമായി ഒരുനോക്കു കാണാനെത്തി.  രാവിലെ 10 മണിയോടെ പുലിക്കുന്നിലെ വീട്ടില്‍ നിന്നും പുഴക്കക്കരെയുള്ള ചെമ്മനാട് ജുമാ മസ്ജിദിലേക്ക് മൃതദേഹം എത്തിച്ച ശേഷം പള്ളിപരിസരത്ത് ഖബറടക്കി. എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസ്സാഖ്, ഇ.ചന്ദ്രശേഖരന്‍, സ്ഥാനാര്‍ത്ഥികളായ സി.എച്ച് കുഞ്ഞമ്പു, ഡോ.എ.എ അമീന്‍, വിവിധ കക്ഷി നേതാക്കളായ കെ.പി.എ മജീദ്, എ. അബ്ദുള്‍ റഹ്മാന്‍, പി.രാഘവന്‍, എസ്.ജെ പ്രസാദ്, എം.സുമതി, കര്‍ണ്ണാടക മന്ത്രി രമാനാഥ റൈ, എന്‍.എ. മുഹമ്മദ്, എന്‍.എ അബൂബക്കര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട്, തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. അന്‍വറിന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ പ്രസ്സ് ക്ലബ്ബും കേബിള്‍ ഒപ്പറേറ്റേര്‍സും സംയുക്തമായി ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

Post a Comment

0 Comments

Top Post Ad

Below Post Ad