Type Here to Get Search Results !

Bottom Ad

ബംഗാള്‍ മിത്രങ്ങള്‍ കേരളത്തില്‍ ശത്രുക്കള്‍; സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് മോദി


കാസര്‍കോട്: പശ്ചിമ ബംഗാളില്‍ മിത്രങ്ങളായ സി.പി.എമ്മും കോണ്‍ഗ്രസ്സും കേരളത്തില്‍ ശത്രുക്കളാണെന്നും ഇവരുടെ ഒത്തുകളി രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . വിദ്യാനഗറിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.  കേരളത്തില്‍ സി.പി.എമ്മിന് കോണ്‍ഗ്രസ്സ് അഴിമതിക്കാരാണ്. ബംഗാളിലാകട്ടെ കോണ്‍ഗ്രസ്സിനെ സി.പി.എം  വെള്ളപൂശുന്നു. കോണ്‍ഗ്രസ്സിന് വോട്ട് തേടുന്ന സി.പി.എമ്മാണ് ബംഗാളിലേത്. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാവും സംസ്ഥാനത്തെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം ജനം തിരിച്ചറിയും.അഞ്ച് വര്‍ഷംവീതം ഭരണം പങ്കിടുന്നതിനുള്ള ഒത്തുകളിയാണ് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു
കേരളത്തെ ആര് രക്ഷിക്കും എന്നതാണ് തെരഞ്ഞെടുപ്പിലെ മുഖ്യ ചോദ്യമെന്നും മോദി പറഞ്ഞു. ബി.ജെ.പി നേതാക്കളായ സി.കെ പത്മനാഭന്‍, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥിയും ബി.ജെ.പി ജില്ലാപ്രസിഡണ്ടുമായ ശ്രീകാന്ത് അദ്ധ്യക്ഷത  വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍ പ്രധാനമന്ത്രിയെ ഷാളണിയിച്ചു. കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശ തന്ത്രി മോദിയെ ഹാരമണിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad