Type Here to Get Search Results !

Bottom Ad

മസ്‌കറ്റില്‍ കടലില്‍ കാണാതായ വാഴക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി .


കാഞ്ഞങ്ങാട്: (www.evisionnews.in) മസ്‌ക്കറ്റിലെ സലാലയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വാഴക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വാഴക്കോട് കുന്നത്ത് മൂലയിലെ ശരതാ(26)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ സലാലയിലെ റെയ്‌സൂത്ത് ഒയാസിസ് ക്ലബ്ബിന് സമീപത്തുള്ള ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ശരതിനെ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 
വണ്ടര്‍ഫുള്‍ കോറല്‍ എല്‍.സി എന്ന കമ്പനിയില്‍ ഐ.ടി അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. റോയല്‍ പാലസില്‍ കരാര്‍ ജോലിക്കായി ഒരാഴ്ച മുമ്പാണ് സലാലയിലെത്തിയത്. മലയാളികളായ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ശരത് ശക്തമായ തിരമാലയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ബോട്ടും മുങ്ങല്‍ വിദഗ്ധരുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് ശരത് മസ്‌കറ്റിലെത്തിയത്. വാഴക്കോട് കുന്നത്ത് മൂലയിലെ ബാലകൃഷ്ണന്‍-ഷൈലജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശൈലേഷ്, ശാരിക.


Post a Comment

0 Comments

Top Post Ad

Below Post Ad