Type Here to Get Search Results !

Bottom Ad

മാമ്പഴങ്ങളറിയാനും മധുരം നുണയാനും ജനം മാംഗോ ഫെസ്റ്റിലേക്ക്.


നീലേശ്വരം: (www.evisionnews.in) മാമ്പഴമധുരം നുണയാനും പഴവര്‍ഗങ്ങളും നടീല്‍വസ്തുക്കളും വാങ്ങാനും മാംഗോഫെസ്റ്റ് നഗരിയിലേക്കു ജനമൊഴുകുന്നു. പടന്നക്കാട്ഫാം, പടന്നക്കാട് കാര്‍ഷിക കോളജ് എന്നിവയുടെ സഹകരണത്തോടെ കോളജ് സ്റ്റുഡന്റ്‌സ് യൂണിയനാണു മലബാര്‍ മാംഗോഫെസ്റ്റ് 'മധുരം 2016' സംഘടിപ്പിക്കുന്നത്.  മാമ്പഴപ്രദര്‍ശനം കാണാനും മാമ്പഴയിനങ്ങള്‍ വാങ്ങുന്നതിനും ഒപ്പം പഴവര്‍ഗങ്ങള്‍ക്കും പഴവര്‍ഗ തൈകള്‍ക്കും ആവശ്യക്കാരേറെയാണ്. 


കാലപ്പാടി, നീലം, ബങ്കനപ്പള്ളി, അല്‍ഫോന്‍സ, ബെനറ്റല്‍ അല്‍ഫോന്‍സ, ഹിമായ്ഗിന്‍ നീലം, കര്‍പ്പൂരം, ഫിറംഗി ലഡുവ, പ്രിയൂര്‍, ഗംബ്ലോറ തുടങ്ങി 21 ഇനം മാങ്ങകളാണു പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമുള്ളത്. രുചിയേറിയ മാംഗോ ജ്യൂസുമുണ്ട്. സാഹിത്യ നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അസോഷ്യേറ്റ് ഡീന്‍ ഡോ. എം.ഗോവിന്ദന്‍ അധ്യക്ഷനായി.


 നാടന്‍കലാ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി.ലക്ഷ്മിയമ്മ, നാളികേര മിഷന്‍ അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ. ബി.പ്രകാശ് നായക്, ഡോ. എ.രാജഗോപാല്‍, ഡോ. ആര്‍.സുജാത, ഡോ. എം.പി.ഗിരിധരന്‍, ഡോ. യാമിനി വര്‍മ, സി.എസ്.ബാബുരാജ്, പി.കെ.ദീപേഷ്, ജോമിന്‍ എന്‍. ജോയി, വിജയരാജന്‍, ഡോ. എ.എസ്.അനില്‍കുമാര്‍, പി.വി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫെസ്റ്റ് ഇന്നു സമാപിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad