ദുബൈ: (www.evisionnews.in)ശുക്രിയ അണങ്കൂര്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഫ്രീ ഹിറ്റെര്‍ സ് ജേതാക്കളായി. സെമിഫൈനല്‍ മത്സരത്തില്‍ ബ്ലൂ വാരിയര്‍സിനെയും ഫൈനലില്‍ ദുബായ് ഗ്ലാടിയെറ്റെര്‌സിനെയും ശക്തമായ മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് ഫ്രീ ഹിറ്റേര്‍സ് ജേതാക്കളായത്. അണങ്കൂര്‍ മേഖലയിലെ താരങ്ങളെ അണി നിരത്തി 10 ടീമുകളായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജലീല്‍ അണങ്കൂരിനെ പരമ്പരയിലെ മികച്ച ബാറ്റ്‌സ്മാനും കളിക്കാരനുമായി തെരഞ്ഞെടുത്തു. റിയാസ് കൊല്ലംബടിയാണ് പരമ്പരയിലെ മികച്ച രണ്ടാമത്തെ താരം. പരമ്പരയിലെ ബെസ്റ്റ് ബൌളെറായി സിദ്ധിക്ക് കൊല്ലംബാടിയെ തെരഞ്ഞെടുത്തു.
പരിപാടിയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവര്ത്തകനുമായ യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു. ശിഹാബ് ശുക്രിയ, അസീസ് ബ്രിട്ടീഷ് റെന്റ് എ കാര്‍, മധൂര്‍ മുഹമ്മദ് , ഷംസു നെല്ലറ ഫിറോസ് ബ്രിട്ടീഷ് റെന്റ് എ കാര്‍ , സുബൈര്‍ പള്ളിക്കാല്‍ , ആബിദ് ജി എം സി , തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.



Post a Comment
0 Comments