Type Here to Get Search Results !

Bottom Ad

ഗൾഫിന്റെ വാതായനങ്ങൾ അടയുമ്പോൾ കേരളത്തിന് പ്രതീക്ഷ യുഡിഎഫ് സർക്കാർ; കെ എം ഷാജി


ഉദുമ:(www.evisionnews.in) ഗൾഫിന്റെ വാതായനങ്ങൾ അടയുമ്പോൾ മലയാളിയുടെ തൊഴിൽ പ്രതീക്ഷ യുഡിഎഫ് സർക്കാരിൽ മാത്രമെന്ന് കെ എം ഷാജി. ഉദുമ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ പ്രതീക്ഷിച്ച് ഇനി ജീവിക്കാനാവില്ല. നമ്മൾക്ക് വേണ്ട തൊഴിൽ നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കണം. അതിന് യുഡിഎഫ് സർക്കാർ തന്നെ വേണമെന്ന് കെ എം ഷാജി പറഞ്ഞു. 
സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ള വലിയ പദ്ധതികൾ വഴിയാണ് മലയാളികളുടെ തൊഴിലില്ലായ്മക്ക് പരിഹാരം ഉണ്ടാക്കിയത്. ഭരണത്തുടർച്ച ഉണ്ടായാൽ യുഡിഎഫ് സർക്കാർ തൊഴിൽലഭ്യത ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 
ആവേശം വാരിവിതറിയാണ് അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാർത്ഥിയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജി ഉദുമയിലെത്തിയത്. ഉദുമ ടൗണിൽ നടന്ന പൊതുയോഗത്തിൽ വൻ ജനാവലിയെയാണ് കെ എം ഷാജിയും സ്ഥാനാർത്ഥി കെ സുധാകരനും അഭിസംബോധന ചെയ്തത്. 
വൻ വികസന പദ്ധതികൾക്കൊപ്പം സാധാരണക്കാരന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും ഊന്നൽ നല്കിയതാണു ഉമ്മൻ ചാണ്ടി സർക്കാറിന്റെ നേട്ടമെന്നു പറഞ്ഞ കെ. എം ഷാജി ഒരു പഞ്ചായത്ത് പോലും നന്നയി ഭരിക്കാൻ സാധിക്കാത്തവരാണ് ഇടതുപക്ഷമെന്നും കൂട്ടിച്ചേർത്തു. 
യുഡിഎഫിന്റെ വിജയം കേരളത്തിന്റെ രാഷ്ട്രീയ അനിവാര്യതയാണെന്ന് സ്ഥാനാർത്ഥി കെ സുധാകരൻ പറഞ്ഞു. പ്രബുദ്ധകേരളത്തിന് യുഡിഎഫ് സർക്കാർ തുടരണമെന്നും അദ്ദേഹം പറഞ്ഞു. 
ഡിസിസി പ്രസിഡണ്ട് സി.കെ ശ്രീധരൻ, യു ഡി എഫ് ഉദുമ മണ്ഡലം ചെയർമാൻ എം എസ് മുഹമ്മദ് കുഞ്ഞി, ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീം കുന്നിൽ, ഡിസിസി സെക്രട്ടറിമാരായ വി ആർ വിദ്യാസാഗർ, ഗീതാ കൃഷ്ണൻ, വർക്കിംഗ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, വാസു മാങ്ങാട്, പ്രഭാകരൻ തെക്കേകര, കെ ഇ എ ബക്കർ, ബാലകൃഷ്ണൻ പെരിയ, ജലീൽ കോയ, അബ്ദുള്ള ഹുസൈൻ, ഹമീദ് മാങ്ങാട്, ടി ഡി കബീർ, സത്താർ മുക്കുന്നോത്ത്, അൻവർ മാങ്ങാട്, റഊഫ് ബായിക്കര, ഇബ്രാഹിം പള്ളംകോട്, ജലീൽ കോയ, ജോമോൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad