ഉദുമ:(www.evisionnews.in) നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി. രാവിലെ ക്ഷേത്രത്തിലും കൃസ്ത്യൻ പള്ളികളിലും സന്ദർശനം നടത്തി. ബേഡഡുക്കയിലെയും കുറ്റിക്കോലിലെയും വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ പങ്കെടുത്ത സ്ഥാനാർത്തി പ്രദേശവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ബേഡഡുക്ക ടൌണിൽ വോട്ടർമാരെ കണ്ടു. എം.സി പ്രഭാകരൻ, മുഹമ്മദ് കുഞ്ഞി, ഹരീഷ് ബി. നമ്പ്യാർ, ഷിന്റോ, ഗോപാലകൃഷ്ണൻ, സുനീഷ്, പവിത്രൻ, അജിത്ത് കുമാർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Post a Comment
0 Comments