Type Here to Get Search Results !

Bottom Ad

കടലില്‍ വീണയാളെ രക്ഷിക്കാനിറങ്ങിയ നീന്തല്‍ പരിശീലകന്‍ മരിച്ചു



നീലേശ്വരം: (www.evisionnews.in)  കടലില്‍ വീണ പരിശീലന ക്യാമ്പ് അംഗത്തെ രക്ഷിക്കാന്‍ കടലില്‍ ചാടിയ കോഴ്‌സ് ഡയറക്ടര്‍ തിരയില്‍പെട്ട് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് സ്വദേശിയും സ്മാര്‍ട്ട് എ.ബി.സി ഗ്രൂപ്പ് ഡയറക്ടറുമായ സുനീര്‍ ഇബ്‌നു മുഹമ്മദാ(28)ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മാവിലാകടപ്പുറം മടക്കര പുലിമുട്ടിന് സമീപമാണ് അപകടമുണ്ടായത്. 
എ.ബി.സി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മൈമ വിദ്യാലയത്തില്‍ നടന്നുവരുന്ന പരിശീലന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 30ഓളം പേര്‍ എത്തിയിരുന്നു. ഈ സംഘം പുലിമുട്ടും കടലും കാണാന്‍ പുറപ്പെട്ടതായിരുന്നു. സംഘത്തിലെ ഒരാള്‍ പുലിമുട്ടില്‍ വീണത് കണ്ട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതായിരുന്നു സുനീര്‍. ആദ്യം വീണയാള്‍ രക്ഷപ്പെട്ടെങ്കിലും സുനീറിനെ രക്ഷപ്പെടുത്താനായില്ല. ശക്തമായ തിരയില്‍ പെട്ട് സുനീര്‍ മുങ്ങുകയായിരുന്നു. പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ സുനീറിനെ പുറത്തെടുത്ത് ചെറുവത്തൂരിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പഴയങ്ങാടി സ്വദേശി ഫര്‍സാനയാണ് ഭാര്യ. 

Keyword-sea-trainer-dead

Post a Comment

0 Comments

Top Post Ad

Below Post Ad