ഉദുമ: (www.evisionnews.in)ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ പങ്കെടുത്തു. വോട്ടർമാരെ നേരില്കണ്ട് വോട്ടഭ്യർത്ഥിച്ചു. മുൻ മന്ത്രിയും സിഡ്കോയുടെ ചെയർമാനുമായ സി.ടി അഹമ്മദലി, മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിൻഹാജി, കല്ലട്ര അബ്ദുൽ ഖാദർ, ജലീൽ കോയ, അബ്ദുള്ള ഹുസൈൻ, അൻവർ കോളിയടുക്കം, ഡോ: എൻ. എ മുഹമ്മദ്, കൃഷ്ണൻ ചട്ടഞ്ചാൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, നിസാർ.ടി.പി, ഹാരിസ് വണ്ടിച്ചാൽ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു
keywords : sudakaran-uduma-mandalam

Post a Comment
0 Comments