ഉപ്പള:(www.evisionnews.in) എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവിന്റെ പ്രചാരണത്തിന് മുംബൈയില്‍ നിന്ന് പ്രവര്‍ത്തകരെത്തി. സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗം ശൈലേന്ദ്ര കാംബ്ലെയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. മഞ്ചേശ്വരം മണ്ഡലത്തിലെ ആയിര കണക്കിനാളുകളാണ് വിവിധ മേഖലകളില്‍ മുംബൈയിലും പുണെയിലും ജോലി ചെയ്യുന്നത്. നിരവധി പേര്‍ ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും നടത്തുന്നു. ഇവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. പെര്‍മുദെയില്‍ നിന്നാരംഭിച്ച വാഹന പ്രചാരണ ജാഥ കത്തീബ്‌നഗര്‍, സീതാംഗോളി, കുമ്പള, ബന്തിയോട്, ഹൊസങ്കടി, ഉപ്പള എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മൊഗ്രാലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ശൈലേന്ദ്ര കാംബ്ലെ, കെ ടി ഉസ്മാന്‍, ഇമ്പിച്ചി മൊയ്തീന്‍, മുഹമ്മദ് മരക്കാട്, പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പു ബുധനാഴ്ച എന്‍മക്കജെ, പുത്തിഗെ, കുമ്പള പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു.

Post a Comment
0 Comments