ബദിയടുക്ക: (www.evisionnews.in) മൂന്ന് മാസം മുമ്പ് കാണാതായ വീട്ടമ്മയുടെ അസ്ഥികൂടം വീടിന് സമീപത്തുള്ള തോട്ടില്‍ കണ്ടെത്തി. ബദിയടുക്ക ചമ്പല്‍ത്തിമാറിലെ രാഘവന്റെ ഭാര്യ സുശീല(50)യുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ഫെബ്രുവരി 13നാണ് സുശീലയെ കാണാതായത്. ഇത് സംബന്ധിച്ച് 14ന് ഭര്‍ത്താവ് രാഘവന്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളും പൊലീസും വിവിധ ഭാഗങ്ങളില്‍ അന്വേഷിച്ചെങ്കിലും സുശീലയെ കണ്ടെത്താനായില്ല.
വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലുള്ള തോട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെ വിറക് ശേഖരിക്കാനെത്തിയ സ്ത്രീയാണ് അസ്ഥികൂടം കണ്ടത്. മൃതദേഹം ഉണങ്ങിയ നിലയിലായിരുന്നു. വസ്ത്രങ്ങളും മറ്റും നോക്കിയാണ് മൃതദേഹം സുശീലയുടേതാണെന്ന് സ്ഥിരീകരിച്ചത്. വിദ്യാനഗര്‍ സി.ഐ കെ.വി പ്രമോദന്‍, ബദിയടുക്ക എസ്.ഐ. എ. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ദിവ്യ ഏക മകളാണ്. മരുമകന്‍: വിനോദ്. സഹോദരങ്ങള്‍: അപ്പു, നാരായണ, ബാബു, കൃഷ്ണന്‍.
Post a Comment
0 Comments