Type Here to Get Search Results !

Bottom Ad

ഡോ. അമീന്റെ പൊതുപര്യടനം സമാപിച്ചു


കാസര്‍കോട്.(www.evisionnews.in)എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി ഡോ. എ എ അമീന്റെ രണ്ടാംഘട്ട പൊതുപര്യടനം സമാപിച്ചു. ബുധനാഴ്ച ബദിയഡുക്ക, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. നൂറുകണക്കിനാളുകളാണ് സ്വീകരണ കേന്ദ്രങ്ങളില്‍ വരവേല്‍ക്കാന്‍ എത്തിയത്. പാട്ടജയില്‍ നിന്നാരംഭിച്ച് കാസര്‍കോട് കടപ്പുറത്ത് അവസാനിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ എ മുഹമ്മദ് ഹനീഫ, കെ രവീന്ദ്രന്‍, മുനീര്‍ കണ്ടാളം, കെ കൃഷ്ണന്‍, അഹമ്മദ് അഫ്‌സല്‍, സുബൈര്‍ പടുപ്പ് എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad