Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സി ജില്ലാ പ്രചരണ ജാഥ വ്യാഴാഴ്ച തുടങ്ങും


കാസർകോട്‌:(www.evisionnews.in) "വികസനത്തിന്‌ ഒരു വോട്ട്, പ്രവാസി നന്മയ്ക്കും" എന്ന മുദ്രവാഖ്യവുമായി ദുബൈ കാസർകോട്‌ ജില്ലാ കെ.എം.സി.സി മെയ്‌ 12,13 തിയ്യ തികളിൽ ജില്ലായിൽ നടത്തുന്ന പ്രചരണ ജാഥ രാവിലെ 9 മണിക്ക് ജില്ലാ യു.ഡി.എഫ് ചെയർമാൻ ചെർക്കളം അബ്ദുള്ള ജാഥ ക്യാപ്റ്റൻ ഹംസ തൊട്ടിക്ക് പതാക കൈമാറി ഉപ്പളയിൽ ഉദ്ഘാടനം ചെയ്യും.
യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹയ തളങ്കര അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി പി.ബി അബ്ദുൽ റസാഖ് , എൻ.എ നെല്ലിക്കുന്ന് എന്നിവരുടെ പ്രചരണാർഥം ഉപ്പള (10 മണി), കുമ്പള (11), സീതാംഗോളി (11:30), പെർള (12:30), ബദിയടുക്ക (1:30), ചെർക്കള (2), ഉളിയത്തടുക്ക (3:00), ചൗക്കി (3:30), നെല്ലിക്കുന്ന് (4:00), തളങ്കര (4:30), പുതിയ ബസ് സ്റ്റാണ്ട് (5:00), അണങ്കൂർ (5:30), എന്നിവിടങ്ങളിൽ പര്യടനം നടത്തി നയന്മാർമൂലയിൽ 6 മണിക്ക് സമാപിക്കും.
വെള്ളിയാഴ്ച കെ.സുധാകരൻ, ധന്യ സുരേഷ്, കെ.പി കുഞ്ഞിക്കണ്ണൻ, എന്നിവരുടെ പ്രചരണാർത്ഥം മേൽപറമ്പിൽ നിന്ന് 9 മണിക്ക് ആരംഭിക്കും.
ഉദുമ (10), ബേക്കൽ (11), പൂച്ചക്കാട് (11:30), കാഞ്ഞങ്ങാട് (2), കല്ലൂരാവി (2:30), ആറങ്ങാടി (3:00), പടന്നക്കാട് (3:30), നീലേശ്വരം (4:00) , ചെറുവത്തൂർ (4:30), പടന്ന(5:00), എന്നിവിടങ്ങളിൽ പര്യടനം നടത്തി 6 മണിക്ക് തൃക്കരിപൂരിൽ സമാപ്പിക്കും.
അബ്ദുള്ള ആറങ്ങാടി (വൈസ് ക്യപ്പ്റ്റൻ ), മുനീർ ചെർക്കള , മഹമൂദ് കുളങ്കര, .ടി.ആർ ഹനീഫ, ഷാഫി ഹാജി പൈവള്ളിഗെ എന്നിവർ ജാഥ ഡയറക്ട്ടർമാർ .
പരിപാടിയിൽ യു.ഡി.എഫ് നേതാക്കളായ സി.ടി അഹമ്മദലി,എം.സി ഖമറുദ്ധീൻ, കരുൺ താപ്പ, പി.എ അഷ്‌റഫ്‌ അലി, എ. അബ്ദുൽറഹ്മാൻ, അബ്ദുള്ള മുഗു,ഹനീഫ ഹാജി പൈവള്ളിഗെ, ടി.എ മൂസ, സുബ്ബയ്യ റൈ, എം. അബ്ദുള്ള മുഗു, എൽ.എ മഹമൂദ് ഹാജി, എ എ ജലീൽ, മൊയിതീൻ കൊല്ലംബാടി, എ.കെ.എം അഷ്‌റഫ്‌, ഹാഷിം ബംബ്രാണി, ഉസാമ പള്ളങ്കോട്, എന്നിവർ പങ്കെടുക്കുന്നതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad