മഞ്ചേശ്വരം: (www.evisionnews.in) സ്‌കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സ്റ്റാഫ് മുറിക്ക് തീവെക്കുകയും, ഫര്‍ണ്ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു.
കടമ്പാര്‍ ഗവ. ഹൈസ്‌കൂളിന്റെ യു.പി വിഭാഗത്തിലാണ് അക്രമം . സ്റ്റാഫ് മുറിയുടെ വാതില്‍ തകര്‍ത്ത് അക്രമികള്‍ മുറിക്കകത്ത് തീയിട്ടു. മരഅലമാര കത്തി നിരവധി പുസ്തകങ്ങള്‍ നശിച്ചു. തൊട്ടടുത്ത ക്ലാസ് മുറിയിലെ ബഞ്ചുകളും, ഡസ്‌ക്കുകളും മറിച്ചിട്ട നിലയിലാണ്. ചുമരുകളില്‍ അശ്ലീലം എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 3.30 ടെയാണ് സംഭവം. സ്‌കൂളില്‍ നിന്ന് പുക ഉയരുന്നത് അധ്യാപകന്‍ നാഗരാജാണ് ആദ്യം കണ്ടത്. പിന്നീട് ഓട്ടോ ഡ്രൈവര്‍ ചന്ദ്രശേഖര പരിസര വാസിയായ ഹേമചന്ദ്രന്റെയും സഹായത്തോടെ തീയണച്ചു. സ്ഥലത്ത് നിന്ന് കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് നിന്ന് നാലുപേര്‍ ഓടിപോകുന്നതായും കണ്ടതായി പറയുന്നു.ഹെഡ്മിസ്ട്രസ് ലീല നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
keyword-kadambar-school-fired

Post a Comment
0 Comments