Type Here to Get Search Results !

Bottom Ad

ശസ്ത്രക്രിയയിലെ പിഴവ് മൂലം വീട്ടമ്മ മരിച്ചു; ആശുപത്രിക്കെതിരെ കേസ്


കാഞ്ഞങ്ങാട് : (www.evisionnews.in) ഗര്‍ഭപാത്രത്തിലെ മുഴനീക്കം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയി ല്‍ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ ചികിത്സയിലെ പിഴവുമൂലം മരണപ്പെട്ടു.
ഇത് സംബന്ധിച്ച് വീട്ടമ്മയുടെ ബന്ധുക്കളുടെ പരാതിയില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. 
കാഞ്ഞങ്ങാട് കുശവന്‍കുന്നിലെ ആശുപത്രിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ പയ്യന്നൂര്‍ എടാട്ടെ കുഞ്ഞിരാമന്‍ നാരായണി ദമ്പതികളുടെ മകള്‍ നളിനി (45) യാണ് മരണപ്പെട്ടത്. മെയ് 13 ന് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ നളിനിയെ ഏറെ നേരം കഴിഞ്ഞിട്ടും ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് പുറത്തിറക്കിയില്ല. ബോധം വീണ്ടു കിട്ടാതിരുന്നതുമൂലമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും ഇറക്കാതിരുന്നത്. 
ഇത് ബന്ധുക്കള്‍ ചോദ്യം ചെയ്തു. നിങ്ങളുടെ പേഷ്യന്റിനെ ഉടന്‍ മംഗലാപുരത്തെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കണമെന്നായിരുന്നു അവരുടെ മറുപടി. ആധുനിക സജ്ജീകരണങ്ങളൊന്നുമില്ലാത്ത സാധാരണ ആംബുലന്‍സില്‍ രോഗിയെ മംഗലാപുരത്തേക്കയച്ചു. 
ഒമ്പത് ദിവസം മംഗലാപുരത്ത് ചികിത്സിച്ചിട്ടും ബോധം തിരിച്ചുകിട്ടിയില്ല. ഇന്നലെ നളിനി മരണത്തിന് കീഴടങ്ങി. ശസ്ത്രക്രിയയിലെ പിഴവുമൂലമാണ് യുവതി മരണപ്പെട്ടതെന്ന് ആരോപിച്ച് നളിനിയുടെ അമ്മാവന്‍ പയ്യന്നൂര്‍ എടാട്ടെ ഇ.പി ഭാര്‍ഗവന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയില്‍ കേസെടുത്ത പോലീസ് മൃതദേഹം വിദഗ്ധ പോസ്റ്റുമോ ര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി. 
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കുഞ്ഞിമംഗലം സ്വദേശി കമലാക്ഷന്റെ ഭാര്യയാണ് നളിനി. വിദ്യാര്‍ത്ഥിനികളായ റീന,വൃന്ദ എന്നിവര്‍ മക്കളാണ്.

Keyword-operation-dead-kanhngad

Post a Comment

0 Comments

Top Post Ad

Below Post Ad