Type Here to Get Search Results !

Bottom Ad

21കാരിയായ ഭര്‍തൃമതി തൂങ്ങി മരിച്ചു


ബദിയടുക്ക: (www.evisionnews.in) ഭര്‍തൃമതിയെ വീട്ടിനകത്തെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തടുക്ക കോരി ക്കാറിലെ സുരേഷിന്റെ ഭാര്യ സുമ എന്ന ഭുവനേശ്വരി(21)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്. ഭര്‍ത്താവ് സുരേഷ് ബദിയ ടുക്കയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാ രനാണ്. പതിവ് പോലെ ജോലിക്ക് പോയതായിരുന്നു. വീട്ടില്‍ രണ്ട് കുട്ടികളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സുമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കര്‍ണ്ണാടക പുത്തൂരിലെ സുബ്രഹ്മണ്യനായക്-രത്‌നാവതി ദമ്പതികളുടെ മകളാണ്. മക്കള്‍ സമ്പത്ത് (നാല്), സന്‍വി (നാല് മാസം). ഏക സഹോദരന്‍സഞ്ജയ്. 
ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments

Top Post Ad

Below Post Ad