Type Here to Get Search Results !

Bottom Ad

സരിത വീണ്ടും, കേരളത്തെ നടുക്കുന്ന കാര്യങ്ങള്‍ 13 ന് കേള്‍ക്കാം


കൊച്ചി: (www.evisionnews.in) കേരളം താങ്ങാത്ത കാര്യങ്ങള്‍ മറ്റന്നാള്‍ സോളാര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തുമെന്ന്  സരിത എസ് നായര്‍ .അതിനിടെ സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി.ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ അടങ്ങിയ രണ്ടു പെന്‍ഡ്രൈവും ഫോണ്‍സന്ദേശങ്ങളുടെ ഒരു സിഡിയുമാണ് സരിത കമ്മീഷനു മുന്‍പില്‍ കൈമാറിയത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുളള തെളിവുകളാണ് കൈമാറിയതെന്നും  ഉമ്മന്‍ചാണ്ടിയുടെ അത്രയും തൊലിക്കട്ടിയില്ലെങ്കിലും മാനസികമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും സരിത എസ് നായര്‍ പറഞ്ഞു.
 ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും പല അഴിമതി ഇടപാടിനും ഉമ്മന്‍ചാണ്ടി തന്നെ ഉപയോഗിച്ചുവെന്നും സരിത എസ് നായര്‍ ആവര്‍ത്തിച്ചു. ആര്യാടനും വിഷ്ണുനാഥിനും ഹൈബിക്കും എതിരെയും സരിത എസ് നായര്‍ ആഞ്ഞടിച്ചു.
 keyword saritha- again

Post a Comment

0 Comments

Top Post Ad

Below Post Ad