ദുബൈ: (www.evisionnews.in) കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം വേനല്‍ ചൂട് വകവെക്കാതെ കൊടുമ്പിരി കൊള്ളുമ്പോള്‍ യു. എ. ഇ യിലെ പ്രവാസികളുംതിരഞ്ഞെടുപ്പിന്റെ ആവേശം ഒട്ടു ചോരാതെ വ്യതസ്ഥങ്ങളായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിച്ച് തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വാരാന്ത്യങ്ങളിലെ അവധി സമയങ്ങള്‍ ഉപയോഗിക്കുന്നു.
ദുബൈ കെ.എം.സി.സി ചെമനാട് പഞ്ചായത്ത് കമ്മിറ്റി ഇലക്ഷന്‍ പൊല്‍സ് എന്ന പേരില്‍ ജില്ലയിലെ യു. ഡീ. എഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്നതിന് വേണ്ടി യു.എ. ഇയിലെ എമിറേറ്റുകളില്‍ വോട്ട് തേടി യാത്ര നടത്തി.
കാസറഗോഡ് ജില്ലയിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍ പങ്കെടുത്ത യാത്ര ദുബൈ കെ.എം.സി.സിയുടെ ബറഹ ആസ്ഥാനത്ത് വെച്ച് ദീനാര്‍ ട്രാവല്‍സ് എം.ഡി ഫൈസല്‍ദീനാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കെ.എം.സി.സി ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സി.എച്ച് നൂറുദീന്‍, ഇന്‍കാസ് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത്, യൂസഫ് മുക്കൂട് എന്നിവര്‍ പങ്കെടുത്തു.
യാത്രയിലെ ആദ്യത്തെ ഗ്രഹസന്ദര്‍ശനവും കുടുംബ സദസ്സും കിസീസില്‍ വെച്ച് നടന്നു. മുഹമ്മദ് കുഞ്ഞി ചെമ്പരിക്കയുടെ അദ്യക്ഷതയില്‍ കെ.എം.സി.സി ദേശീയ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര ഉല്‍ഘാടനം ചെയ്തു.സത്താര്‍ ചെമനാട്, റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, ഷംസീര്‍ അടൂര്‍, ഇല്യാസ് കട്ടക്കാല്‍, ഹനീഫ് കുമ്പടാജെ എന്നിവര്‍ പ്രസംഗിച്ചു. യാത്രയില്‍ നാട്ടില്‍ നിന്നും സ്ഥാനാര്‍ഥികള്‍ ഫോണ്‍ വഴി യാത്രാ സംഘത്തോട് ആശയ വിനിമയം നടത്തി. ജില്ലയിലെ അഞ്ചു യു. ഡീ. എഫ് സ്ഥാനാര്‍ഥികളുടെ പേരില്‍ ഓരോരോ ടീമുകളായി രാഷ്ട്രീയ ക്വിസ് മത്സരവും, വിനോദ മത്സരങ്ങളും നടത്തി.
ഷബീര്‍ കീഴൂര്‍, റൌഫ് , ഹനീഫ കൂവതൊട്ടി തുടങ്ങിയവര്‍ നേത്രത്വം നല്‍കി. വരും ദിവസങ്ങളില്‍ മറ്റു എമിറേറ്റുകളിലും തിരഞ്ഞെടുപ്പ് പ്രചരണം തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
Post a Comment
0 Comments