Type Here to Get Search Results !

Bottom Ad

ലണ്ടനിലെ ആദ്യ മുസ്ലിം മേയര്‍ സാദിഖ്ഖാന്‍ ബസ് ഡ്രൈവറുടെ മകന്‍


ലണ്ടന്‍: (www.evisionnews.in) കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എട്ടുവര്‍ഷത്തെ കുത്തക തകര്‍ത്ത് ലേബര്‍പാര്‍ട്ടിയുടെ സയ്യിദ്ഖാന്‍ ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. പടിഞ്ഞാറിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന ലണ്ടന്റെ ആദ്യ മുസ്ലിം മേയറാണ് സാദിഖ്ഖാന്‍. വോട്ട് രേഖപ്പെടുത്തിയതില്‍ 57% വോട്ട് നേടിയാണ് സാദിഖ്ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. സാക് ഗോള്‍ഡ്സ്മിത്തിനെയാണ് സാദിഖ്ഖാന്‍ പരാജയപ്പെടുത്തിയത്.

പാകിസ്ഥാന്‍കാരനായ ബസ് ഡ്രൈവറുടെ മകനാണ് സാദിഖ്. എതിരാളിയുടെ വന്‍ പ്രചരണങ്ങളെ അതിജീവിച്ചാണ് സാദിഖ് ലണ്ടന്റെ കീ ഹോള്‍ഡര്‍ ഓഫ് ദി സിറ്റി(നഗരത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍)യായി ചരിത്രം സൃഷ്ടിച്ചത്. ഗോള്‍ഡ്സ്മിത്തിന്റെ പ്രചാരണം ഇസ്ലാമോഫോബിയ പടര്‍ത്തുന്നതാണന്നെ് ലേബര്‍പാര്‍ട്ടി ആരോപിച്ചിരുന്നു. സാദിഖ്ഖാന്‍ അപകടകാരിയാണെന്നൂം തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നുവെന്നും ഗോള്‍ഡ്സമിത്ത് ആരോപിച്ചിരുന്നു.

മേയറായി തെരഞ്ഞെടുക്കപ്പെട്ട സാദിഖ്ഖാന്‍ ലണ്ടന്‍നിവാസികളോട് നന്ദി പറഞ്ഞു. 'അസാധ്യമായതിനെ സാധ്യമാക്കിയതിന് നന്ദി. ഭയത്തിനെ മാറ്റി നിര്‍ത്തി പ്രതീക്ഷയില്‍ വിശ്വാസമര്‍പ്പിക്കുകയും വിഭജനത്തെ മാറ്റി നിര്‍ത്തി ഐക്യത്തില്‍ വിശ്വസിക്കുകയും ചെയ്ത നിങ്ങള്‍ക്ക് നന്ദി' എന്നായിരുന്നു സയ്യിദ്ഖാന്‍ വികാരഭരിതനായി പറഞ്ഞത്.

keywords: landan-first-muslim-Meyer-sadiq-khan

Post a Comment

0 Comments

Top Post Ad

Below Post Ad