മുഖ്യമന്ത്രിയുടെ കാസര്‍കോട് സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷമാണ് ശുദ്ധീകരണ പദ്ധതി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. റവന്യൂ മനത്രി അടൂര്‍ പ്രകാശാണ് ഈ വിവരം അറിയിച്ചത്. ഒരാഴ്ചയ്ക്കകം പ്ലാന്റുകള്‍ സ്ഥാപിക്കുവാനായിരുന്നു നിര്‍ദേശം.
പദ്ധതിക്ക് കമ്പനികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിച്ചത്. പകരം കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജല കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നറിയുന്നു. ജില്ലയിലെ കടുത്ത വരള്‍ച്ച കണക്കിലെടുത്താണ് നഗരത്തിലും രണ്ടു പഞ്ചായത്തുകളിലുമായി അരക്കോടിയിലേറെ രൂപ ചെലവില്‍ പത്ത് ഉപ്പുവെള്ള ശുദ്ധീകരണ നിലയങ്ങള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്.

Post a Comment
0 Comments