Type Here to Get Search Results !

Bottom Ad

ബൈക്കിലെത്തിയ സംഘം യുവതിയുടെ മാലപൊട്ടിച്ച് കടന്നു


കാഞ്ഞങ്ങാട്: (www.evisionnews.in) ചെമ്മട്ടംവയലില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞു. മോലോത്തുംകുഴിയിലെ ഗംഗാധരന്റെ ഭാര്യ രജനിയുടെ കഴുത്തില്‍നിന്നാണ് മൂന്നരപ്പവന്റെ മാലപൊട്ടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു രജനി.
ബൈക്കുയാത്രക്കാരായ ഇവര്‍ ഹെല്‍െമറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. ബല്ലത്തപ്പന്‍ റോഡില്‍ നിന്ന് വീട്ടിലേക്കുള്ള റോഡിന് സമീപത്തെത്തിയപ്പോഴാണ് പിറകില്‍ നിന്ന് ബൈക്കിലെത്തിയ സംഘം മാല പിടിച്ചുപറിച്ചത്. ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കി.

keywords: bike-traveller-necklace-theft

Post a Comment

0 Comments

Top Post Ad

Below Post Ad