Type Here to Get Search Results !

Bottom Ad

ബന്തിയോട് സ്വദേശി റിയാദില്‍ കാറിടിച്ച് മരിച്ചു


ഉപ്പള (www.evisionnews.in): ബന്തിയോട് സ്വദേശി റിയാദില്‍ കാറിടിച്ച് മരിച്ചു. ഹേരൂര്‍ മീപ്പിരിയിലെ ഹസൈനാര്‍ മൗലവിയുടെയും അലീമയുടെയും മകന്‍ മുഹമ്മദ് ഉനൈസ (22)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ഉനൈസിനെ കാറിടിച്ച് വീഴ്ത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.

റിയാദിലെ അല്‍ നഖീല്‍ ഷോപ്പിംഗ് മാളിലെ ടെക്സ്‌റ്റൈല്‍ ഷോപ്പ് ജീവനക്കാരനായ ഉനൈസ് രാത്രി ഭക്ഷണം കഴിക്കാന്‍ വേണ്ടി പുറത്ത് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകമുണ്ടായത്. മൃതദേഹം റിയാദിലെ മൊവാസാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങള്‍: അബ്ദുല്‍ നിയാസ്, ജാഫര്‍ ഫായിസ്, മൊയ്തീന്‍ ഷഹനാസ്, ഫാത്തിമത്ത് സമീന, ഖദീജത്ത് ഷംന.

Post a Comment

0 Comments

Top Post Ad

Below Post Ad