കാസര്‍കോട് (www.evisionnews.in): സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം ഏറ്റവുമധികം ദൃശ്യമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ കാമ്പയിന്‍ രംഗത്ത് ശ്രദ്ധേയമായത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്ത വീഡിയോകളും പോസ്റ്റുകളും ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതിന് പുറമെ ആയിരക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
പച്ചക്കാട്ടെ ഒരു സ്ത്രീയുടെ ദുരിതം കണ്ടറിഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എംഎല്‍എ അനുവദിച്ച സഹായത്തെ കുറച്ചുള്ള വീഡിയോ രണ്ടേകാല്‍ ലക്ഷത്തോളം ആളുകളും അണങ്കൂറിലെ നന്ദിനിക്ക് നല്‍കിയ സഹായത്തെകുറിച്ചുള്ള വിഡിയോ ഒന്നരലക്ഷത്തിലധികം ആളുകളുമാണ് കണ്ടത്.
എന്‍.എ തുടരട്ടെ, നാട് വളരട്ടെ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് എന്‍.എയുടെ കാമ്പയിന്‍ നടന്നത്. ഇതിന്റെ ഭാഗമായി വികസന നേട്ടങ്ങള്‍ വിവരിക്കുന്ന പത്ത് വീഡിയോകളും 200-ഓളം ഡിജിറ്റല്‍ പോസ്റ്ററുകളും തയാറാക്കി. ഐ.ടി രംഗത്തെ പ്രൊഫഷണലുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ചിട്ടയായ ഈ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചു എന്നാണ് പേജിന് ലഭിച്ച പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.
യൂത്ത് ലീഗിന് കീഴില്‍ ഓണ്‍ലൈന്‍ പ്രചാരണത്തിന് വേണ്ടി പ്രത്യേക സൈബര്‍ ടീമും രൂപീകരിച്ചിരുന്നു. ഹാരിസ് പട്‌ള കണ്‍വീനറും സഹീര്‍ ആസിഫ്, സലീം നെല്ലിക്കുന്ന്, റഫീഖ് കേളോട്ട്, എം.എ നജീബ്, ഖയ്യൂം മാന്യ, ശംസുദ്ദീന്‍ കിന്നിംഗാര്‍, നവാസ് കുഞ്ചാര്‍, മുര്‍ഷിദ് ആലംപാടി, അനസ് കണ്ടത്തില്‍, തഹ്ഷി മൊഗ്രാല്‍ പുത്തൂര്‍, മുഈനുദ്ദീന്‍, റഊഫ് ബായിക്കര, മുനവ്വര്‍ സായിദ് അംഗളുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ പ്രചാരണം.

Post a Comment
0 Comments