പള്ളിക്കര (www.evisionnews.in): ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച സഞ്ചരിക്കുന്ന രാഷ്ട്രീയ ഗാനമേള വോട്ടര്‍മാര്‍ക്ക് വേറിട്ട അനുഭവവും പ്രവര്‍ത്തകര്‍ക്ക് ആവേശവുമായി.
കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഇ.എ ബക്കര്‍ ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സി.എ ബഷീര്‍ മീത്തിലിനി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, സെക്രട്ടറി ഹനീഫ് കുന്നില്‍, എം.യു അബ്ദുല്‍ റഹ്മാന്‍, സുഗുമാരന്‍ പൂച്ചക്കാട്, രാജന്‍, സലാം മഠം, ഹസൈനാര്‍ കല്ലിങ്കാല്‍, നാസര്‍ മഠം തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
Post a Comment
0 Comments