Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ മൂന്നു വയസുകാരി പീഡനത്തിരയായി


ബംഗളൂരു (www.evisionnews.in): ബംഗളൂരുവില്‍ ഡേകെയര്‍ സെന്ററില്‍ മൂന്നു വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഡേ കെയര്‍ സെന്റര്‍ നടത്തിപ്പുകാരിയായ സന്ധ്യ ബറാഡിയയുടെ ഭര്‍ത്താവ് ചെയിന്‍രൂപ് ബറാഡിയെ പോലീസ് അറസ്റ്റു ചെയ്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ബലാത്സംഗത്തിനിരയായതായി മാതാപിതാക്കള്‍ അറിയുന്നത്. 

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചെയിന്‍രൂപിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ചെയിന്‍രൂപ് കുറ്റം സമ്മതിച്ചു. നിയമ വിരുദ്ധമായാണ് ഡേകെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതേ തുടര്‍ന്ന് പോലീസ് സന്ധ്യയേയും അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയോട് അടുപ്പം കാണിച്ചശേഷമായിരുന്നു പ്രതി പീഡനം നടത്തിയതെന്ന് പോലീസ് പറയുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad