തളങ്കര: (www.evisionnews.in) ജേര്‍ണലിസ്റ്റ് ആന്റ് റൈറ്റേഴ്സ് ഫൗണ്ടേഷന്‍ മെയ് 7,8 തിയതികളില്‍ ബാങ്കോക്കില്‍ സംഘടിപ്പിച്ച ഇസ്താംബൂള്‍ സമ്മിറ്റ് അന്താരാഷ്ട്ര സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി നസ്തര്‍ മാലികി ശ്രദ്ധേയനായി.
സ്ത്രീ സമൂഹത്തിന്റെ സമാധാനവും സുരക്ഷയും എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ ഇന്ത്യാ ലോക് ഫൗണ്ടേഷന്റെ പ്രതിനിധിയായാണ് നസ്തര്‍ മാലികി ബാങ്കോക്കിലേക്ക് തിരിച്ചത്. ലിംഗ സമത്വവും ഇന്ത്യയില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങളും എന്ന വിഷയത്തിലായിരുന്നു പ്രബന്ധം.
മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്നും ഇസ്ലാം ആന്‍ഡ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി നേടിയ നസ്തര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും സോഷ്യോളജിയിലും ബിരുദ പഠനം പൂര്‍ത്തിയാക്കി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്നും ദഅ്വ ആന്റ്് കണ്ടംപററി സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പി.ജി നേടി. തുര്‍ക്കിയിലെ മൗലാനാ യൂണിവേഴ്സിറ്റിയില്‍ നിന്നും തുര്‍ക്കി ഭാഷയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. തളങ്കര ഖാസിലൈന്‍ സ്വദേശി ഇബ്രാഹിം ഖൈറുന്നിസ ദമ്പതികളുടെ മകനാണ്.
Post a Comment
0 Comments