മലപ്പുറം (www.evisionnews.in): തിരൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പട്ടാളക്കാര്‍ റസ്റ്റ് ഹൗസ് ജീവനക്കാരനായ ദളിത് യുവാവിന്റെ ഉടുമുണ്ടഴിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങിയ യുവാവിനോട് ജവാന്‍മാര്‍ മാപ്പ് പറഞ്ഞ് തടിയൂരി. തിരൂര്‍ റസ്റ്റ് ഹൗസിലാണ് സംഭവം. മനോജ് എന്ന യുവാവിനോടാണ് പട്ടാളക്കാര്‍ ഉത്തരേന്ത്യന്‍ മോഡല്‍ പട്ടാളച്ചിട്ട പയറ്റിയത്.
റസ്റ്റ് ഹൗസിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നതിനിടെ ജവാന്‍മാരുടെ സംഘത്തിലെ മൂന്നു പേര്‍ തടഞ്ഞു വെക്കുകയും ഇനി മേലാല്‍ മുണ്ടുടുക്കരുതെന്നും മുണ്ട് മടക്കി കുത്തരുതെന്നും പറഞ്ഞ് വിരട്ടുകയായിരുന്നു. തുടര്‍ന്ന് പാന്റിടണമെന്നും പറഞ്ഞ് ഉടുതുണി അഴിച്ചുമാറ്റി. സമീപത്ത് സ്ത്രീകളടക്കമുളളവര്‍ നോക്കി നില്‍പ്പുണ്ടായിരുന്നു. ഇതോടെ ഭയന്ന താന്‍ അലറിവിളിച്ച് മുറിയില്‍ കയറി വാതിലടച്ചെന്നും മനോജ് പറഞ്ഞു.
റസ്റ്റ് ഹൗസില്‍ കാന്റീന്‍ നടത്തുന്ന കുടുംബശ്രീ യൂനിറ്റിലെ സ്ത്രീകളുള്‍പ്പെടെയുളളവര്‍ നിലവിളി കേട്ട് എത്തിയപ്പോഴാണ് സംഭവം എല്ലാവരും അറിയുന്നതും പിന്നെ വാതില്‍ തുറക്കുന്നതും. പിന്നാലെ മാധ്യമ പ്രവര്‍ത്തകരും എത്തിയതോടെ പട്ടാളക്കാരുടെ നടപടി വിവാദമായി. തുടര്‍ന്ന് പട്ടാളക്കാര്‍ മനോജിനെ അനുനയിപ്പിക്കാനുളള ശ്രമം തുടങ്ങി.ഇതിനിടെ തിരൂര്‍ എസ്ഐ സുനില്‍ പുളിക്കലും ബി.എസ്.എഫ് കമാന്‍ഡന്റും സ്ഥലത്തത്തെി.
പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്നായിരുന്നു ഇവരുടെ നിലപാട്. അപ്പോഴേക്കും ജവാന്‍മാര്‍ ക്ഷമാപണം നടത്തിയും ജോലി നഷ്ടമാകുമെന്നതിനാല്‍ പരാതി നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചും മനോജിനെ അനുനയിപ്പിച്ചിരുന്നു. മനോജിനെ സഹോദരനായാണ് കാണുന്നതെന്നും തമാശ രൂപേണ മുണ്ട് പിടിച്ചതിനിടെ അഴിയുകയായിരുന്നുവെന്നുമായിരുന്നു ജവാന്‍മാരുടെ വിശദീകരണം.
Post a Comment
0 Comments