Type Here to Get Search Results !

Bottom Ad

ജന സമ്പര്‍ക്ക പരിപാടിയുമായി ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി


ദുബൈ:(www.evisionnews.in) ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ജന സമ്പര്‍ക്ക പരിപാടി പ്രചരണ രംഗത്ത് നിറസാന്നിദ്ധ്യമായി.ഉദുമ നിയോചക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്തി കെ സുധാകരന് വോട്ടഭ്യര്‍ത്ഥിച് കൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് സി എച്ച് നൂറുദ്ധീന്‍ ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷംസീര്‍ അഡൂരിന് പ്രചരണ പോസ്റ്റര്‍ നല്‍കി നിര്‍വഹിച്ചു.തുടര്‍ന്ന് ദുബായിലും,ഷാര്‍ജയിലും വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തകരുമായി സംവധിച്ചു.നാട്ടിലേക്ക് വിളിച്ച് ബന്ധുക്കളുടെയും,അയല്‍ക്കാരുടെയും,സുഹൃത്തുക്കളുടെയും വോട്ടുകള്‍ കെ സുധാകരന് നല്‍കാനാവശ്യപ്പെടാനും,ജാനാതിപത്യ പ്രക്രിയ ഉപയോഗപ്പെടുത്താനും പ്രവര്‍ത്തകരോട് ആവശ്യപെട്ടു.റാഫി പള്ളിപ്പുറം,സമീര്‍ പരപ്പ,ഉനൈസ് മൈനാടി,അശ്‌റഫലി പള്ളങ്കോട്,സിദ്ദീക്ക് അടൂര്‍,ശിഹാബ് പരപ്പ,അബ്ദുള്ള അടൂര്‍,നൈമു കസ്സ്രോട്ടരാന്‍,സിദ്ദീക്ക് പള്ളങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad