തിരുപ്പൂര്‍: (www.evisionnews.in) ദക്ഷിണ ഇന്ത്യയിലെ ടെക്‌സ്റ്റയില്‍ നഗരിയായ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നടന്ന വന്‍ റെയ്ഡില്‍ 570 കോടി രൂപ പിടിച്ചെടുത്തു. മൂന്നു കണ്ടെയ്‌നറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം. എസ്ബിഐയ്ക്കുവേണ്ടിയുള്ള പണമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രേഖകളിലെ വാഹനനമ്പരുമായി കണ്ടെയ്‌നറുകളിലെ നമ്പരുകള്‍ യോജിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്നു രാവിലെ പത്തുമണിയോടെയാണ് കണ്ടെയ്‌നറുകള്‍ പിടികൂടിയത്. പരിശോധനയ്ക്കിടെയിലാണ് വാഹന നമ്പരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാര്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പണം നല്‍കുന്ന രീതി പതിവാണ്. ഇതിനുവേണ്ടിയുള്ളതാണോ ഈ പണമെന്ന സംശയത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍. അതേസമയം, ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ കണ്ടെയ്‌നറുകള്‍ വിട്ടുനല്‍കുമെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.
keywords: tirupppur-ride-570-crore-captured
Post a Comment
0 Comments