Type Here to Get Search Results !

Bottom Ad

മഴക്കാലരോഗങ്ങള്‍ തടയാന്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങും


കാസര്‍കോഡ്:(www.evisonnews.in) മഴക്കാലരോഗങ്ങള്‍ തടയാന്‍ ശുചീകരണ പ്രവര്‍ത്തനത്തിനായി യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങും. മഴക്കാലം തുടങ്ങാറായതൊടെ സാംക്രമികരോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ുപിടിക്കാനുള്ള സാധ്യതെറെയാണ്. ഈ സാഹചര്യത്തിലാണ് പരിസര ശുചീകരണം വളരെ പ്രധാന്യത്തോടെ ഏറ്റെടുക്കേണ്ടത് വര്‍ത്തമാനകാലത്തെ സുപ്രധാനമായ രാഷ്ട്രീയ ഉത്തരവാദിത്തമാണെ് തിരിച്ചറിഞ്ഞ് ഡിവൈഎഫ്‌ഐ ശുചീകരണത്തിനായി രംഗത്തിറങ്ങുന്നത്. ജൂണ്‍ ആദ്യവാരം ശുചീകരണവാരമായി ആചരിക്കും. പ്രധാന ടൗണുകള്‍,വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍,ആശുപത്രി, മറ്റു ആരോഗ്യകേന്ദ്രങ്ങളിലൊക്കെ തന്നെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്ത്വത്തില്‍ ശുചീകണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജൂണ്‍ 3 ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്ത്വത്തിലും മെയ് 4 ന് മേഖലാ- യൂണിറ്റ് കേന്ദ്രങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മുഴുവന്‍ യുവജനങ്ങളും ശുചീകരണപ്രവര്‍ത്തനത്തിന്റെ ഭാഗമാകണെമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad