കാഞ്ഞങ്ങാട്: (www.evisionnews.in) യുവാവിനെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചുവെന്ന കേസിലെ പ്രതിയെ ആറുമാസത്തെ തടവിനും 10000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.
പള്ളിക്കര, പൂച്ചക്കാട്ടെ ടി.കെ.അബ്ദുള്‍ റഹീമി(32)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(3) ശിക്ഷിച്ചത്. 2002 മാര്‍ച്ച് നാലിനു പള്ളിക്കര, കല്ലിങ്കാലിലെ പി.എം. ഇല്യാസി(21)നെ അക്രമിച്ചുവെന്നാണ് കേസ്. ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റു രണ്ടു പ്രതികളായ പി.എ. ഫൈസല്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നേരത്തെ വെറുതെ വിട്ടിരുന്നു.
keyword-court-order-againdt-youth

Post a Comment
0 Comments