കണ്ണൂര്‍: (www.evisionnews.in) കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫുകാരനായ ഡെപ്യൂട്ടി മേയറെ അവിശ്വാസത്തിലൂടെ പുറത്താക്കി ഭരണം പൂര്‍ണായും കൈപിടിയിലൊതുക്കാന്‍ എല്‍ഡിഎഫ് നീക്കംതുടങ്ങി . കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 55 അംഗ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇരു മുന്നണികള്‍ക്കും 27 സീറ്റ് വീതമാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷ് ഒരു സീറ്റും നേടി. തുടര്‍ന്ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷിന്റെ പിന്തുണയോടെ എല്‍.ഡി. എഫിലെ ഇ.പി. ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായി. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് വിട്ടുനിന്നതിനാല്‍ നറുക്കെടുപ്പിലൂടെ കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറായി മുസ്ലിം ലീഗിലെ സി. സമീറിനെ തെരഞ്ഞെടുത്തു. പി.കെ രാഗേഷ് വിട്ട് നിന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സി. സമീറിനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐയിലെ വെള്ളറ രാജനും തുല്യവോട്ടുകള്‍ വീതം ലഭിക്കുകയായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന് ആറു മാസം പിന്നിടവെ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് എല്‍ഡിഎഫ് നീക്കം.
രാഗേഷിനെ തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കി യുഡിഎഫില്‍ നിന്നും സ്ഥാനം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. ജൂണ്‍ രണ്ടാംവാരം അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് തീരുമാനം. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് സിപിഐഎം ഡെപ്യൂട്ടി സ്ഥാനത്തേക്ക് രാഗേഷിനെ കൊണ്ടുവരുന്നത്.
കോര്‍പ്പറേഷനിലെ പഞ്ഞിക്കീല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച രാഗേഷ് 21 വോട്ടിനാണ് വിജയിച്ചത്.
keyword-ragesh-make-as-dept.mayer-kannur-mayor
Post a Comment
0 Comments